കോവളം: കോവളം ചൊവ്വരയില്‍ വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയെന്ന നിര്‍ത്തിവച്ച വോട്ടിംഗ് പുനരാംരംഭിച്ചു. പുതിയ വോട്ടിംഗ് യന്ത്രം മാറ്റിവച്ചാണ് പോളിംഗ് വീണ്ടും ആരംഭിച്ചത്. കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ ലൈറ്റ് തെളിയുന്ന എന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്നാണ് ബൂത്തില്‍ വോട്ടിംഗ് നിര്‍ത്തിവച്ചത്.
കോവളം ചൊവ്വരയിലെ 151-ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്.76 പേര് വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്.