Kerala

കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു; കെ സുരേന്ദ്രനും കുമ്മനവും സുരേഷ് ഗോപിയും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ്

പത്തനംതിട്ട: പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. പത്തനംതിട്ടയില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി സത്യകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പത്തനംതിട്ടയില്‍ 75 ശതമാനം വോട്ടുകള്‍ നേടി കെ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കേരളജനപക്ഷത്തിന്റെ സര്‍വകഴിവും ഉപയോഗിക്കും. കുമ്മനത്തിന്റെ ഭൂരിപക്ഷം തീരുമാനിക്കുക ജനപക്ഷത്തിന്റെ വോട്ടുകളാവുമെന്നും സിപിഐക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കെഎം മാണിയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് ദു: ഖഭരിതമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമം. അത് നടക്കില്ല. പിസി തോമസ് വിജയിക്കും. തൃശൂരില്‍ സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കും. ഈ നാല് സീറ്റുകളില്‍ വിജയിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

നാളെ മുതല്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തവര്‍ പാര്‍ട്ടിയില്‍ കാണില്ല. കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകാന്‍ ചര്‍ച്ച നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്. എന്നാല്‍ ഇപ്പോള്‍ വിവരംകെട്ട കോണ്‍ഗ്രസുകാര്‍ മര്യാദകേട് പറയുകയാണ്. രാഹുലിന് രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ പ്രായമായിട്ടില്ല. 48 വയസ്സായെങ്കിലും 7 വയസ്സിന്റെ പക്വതയേയുള്ളുവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top