കോട്ടയം : ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന് വധക്കേസില്‍ കുറ്റപത്രം ഈ മാസം 13ന് സമര്‍പ്പിക്കും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കൊലക്കുറ്റമടക്കം 11 വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കെവിന്റേത് മുങ്ങി മരണമായി പരിഗണിച്ച് കൊലപാതക കുറ്റം ഒഴിവാക്കണമെന്ന പ്രതിഭാഗം വാദിച്ചെങ്കിലും പ്രോസിക്യൂഷന് എതിര്‍ത്തു. അരയ്ക്കൊപ്പം വെള്ളത്തില്‍ മുങ്ങി മരിക്കാനാകില്ലെന്നും അതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഒഴിവാക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന് അറിയിച്ചു.