കൊച്ചി: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജി അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിനെ വിമര്‍ശിച്ച കെഎസ്ആര്‍ടിസി എംഡിയുടെ പ്രസ്താവനയില്‍ കോടതി അതൃപ്തി അറിയിച്ചു. വിധി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
പത്തുവര്‍ഷം പൂര്‍ത്തിയാകാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട്, പിഎസ്സി വഴി സ്ഥിരനിയമനം നടത്താന്‍ കഴിഞ്ഞ ആറിനാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടത്. പിഎസ്സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഒരാഴ്ചക്കകം തീരുമാനം നടപ്പാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഉത്തരവ് വേഗത്തില്‍ നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും 2 മാസത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് എം ഡി ടോമിന് തച്ചങ്കരി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.