തിരുവനന്തപുരം: വനിതാമതിലിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ കയ്യാങ്കളി. പി.കെ. ബഷീറും വി. ജോയിയുമാണ് ഏറ്റുമുട്ടിയത്. സി.പി.സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വര്‍ഗീയമതിലാണെന്ന എം.കെ.മുനീറിന്റെ പരാമര്‍ശമാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്.
മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ഹാളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ബഹിഷ്കരിച്ചു.
ബെര്‍ലിന്‍ മതില് പൊളിച്ച പോലെ ഈ വര്‍ഗീയ മതില് ജനം പൊളിക്കും എന്ന എംകെ മുനീര്‍ എംഎല്‍എയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ ബഹളം. മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ചോദിച്ചു. വര്‍ഗീയ മതില് പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്നിരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സത്യാഗ്രഹം വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എംഎല്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാതിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.