സന്നിധാനം: ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നിലയ്ക്കലില്‍ എത്തി. നിലക്കലില്‍ എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് എന്താണെന്ന് ചോദിച്ച കേന്ദ്രമന്ത്രി ഭക്തര്‍ ദുരിതത്തിലാണെന്നും ഇത്തരം സമീപനം രാജ്യത്തൊരിടത്തുമില്ലെന്നും കുറ്റപ്പെടുത്തി.
യുവതീപ്രവേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ വാഹനങ്ങളും കടത്തിവിട്ടാല്‍ വലിയ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് എസ്പി യതീഷ് ചന്ദ്ര മറുപടി പറഞ്ഞു. ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി പറഞ്ഞു.
ശബരിമല ദര്‍ശനത്തിനെത്തിയ മന്ത്രി നിലയ്കക്കലില് വച്ച് പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും. തുടര്‍ന്ന് അനുയായികള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയി ബസില്‍ പമ്പയിലേക്ക് തിരിക്കുകയും ചെയ്തു.