Kerala

ആന്‍ഡമാനില്‍ അമേരിക്കന്‍ സഞ്ചാരിയെ ഗോത്രവര്‍ഗക്കാര്‍ കൊന്നു

ആന്‍ഡമാന്‍ ദ്വീപില്‍ അമേരിക്കന്‍ സ്വദേശിയായ ജോണ്‍ അലനെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി. അമേരിക്കയില്‍ നിന്നുള്ള 27കാരനായ വിനോദ സഞ്ചാരി അപരിഷ്‌കൃത ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന വടക്കന്‍ സെന്റിനല്‍ ദ്വീപിലാണ് കൊല്ലപ്പെട്ടത്. പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവര്‍ക്കാര്‍ താമസിക്കുന്ന ദ്വീപില്‍ ജോണ്‍ അലനെ കൊണ്ടുപോയത് സ്വദേശികളായ ഏഴ് മീന്‍ പിടുത്തക്കാരാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു മനുഷ്യരുമായി ബന്ധമില്ലാതെ കഴിയുന്ന ഈ സംരക്ഷിത ഗോത്ര വര്‍ഗം അപകടകാരികളാണ്. നഗ്നരായി കഴിയുന്ന ഇവരുടെ ആവാസ കേന്ദ്രത്തിലേക്ക് പുറംലോകത്ത് നിന്ന് കടന്നുചെല്ലുന്നവര്‍ക്ക് ജീവനോടെ തിരിച്ചുവരാന്‍ സാധിക്കില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top