ചെന്നൈ: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ ആഞ്ഞ്വീശുന്നു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 22 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കോട്ടയില്‍ വീടു തകര്‍ന്ന് നാല് പേര് മരിച്ചു. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഒരു മരണം. വിരുതാചലത്ത് മതില് ഇടിഞ്ഞ് സ്ത്രീ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ആകെ 13 പേര് മരിച്ചു.
ഗജയുടെ പ്രഭാവത്തില്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മിക്കയിടങ്ങളിലും ശബരിമല പാതയിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മധ്യകേരളത്തിലും നേരിയ മഴയുണ്ട്.
കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ അമ്പത് കിലേമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ മാസം ഇരുപത് വരെ കലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടില്‍ പ്രവേശിച്ച ഗജ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തികുറഞ്ഞ് മധ്യകേരളത്തിലൂടെ അറബി കലിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.