മലയാളത്തിന്റെ പ്രിയതാരം ചാക്കോച്ചന്റെ ജന്മദിനത്തിന് മാറ്റുകൂട്ടാനൊരുങ്ങുകയാണ് ചാക്കോച്ചന് ലൗവ്വേഴ്സും ചാക്കോച്ചന് ഫ്രണ്ട്സ് യുഎഇയും. താരത്തിന്റെ പിറന്നാള്‍ ദിനമായ നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് ചാക്കോച്ചന് ലൗവേഴ്സ് സമ്മാനമായി നല്‍കുന്നത്.
ഇതുകൂടാതെ ചാക്കോച്ചന് ഫ്രണ്ട്സ് യുഎഇയും മെഡക്സ് ഫാര്‍മസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വച്ച് രക്തദാന ക്യാംപും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.