തൃശൂര്‍: ചാവക്കാട് എടിഎം മോഷണശ്രമം നടത്തിയ പ്രതി പിടിയില്‍. ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐ എടിഎമ്മാണ് തകര്‍ത്തത്. പണമൊന്നും നഷ്ടമായിരുന്നില്ല. രാവിലെ 8 മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി രണ്ട് എ.ടി.എമ്മുകളില്‍നിന്ന് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തൃശ്ശൂര്‍ ജില്ലയില്‍ തന്നെ എടിഎം ആക്രമണമുണ്ടായത്.