രൂപയുടെ മൂല്യം വര്‍ധനയില്‍ ഇന്ന് ആശ്വാസനേട്ടം. വ്യാപാരം ആരംഭിക്കുമ്പോള്‍ രൂപ 42 പൈസ വര്‍ധിച്ച് ഡോളറുമായുളള വിനിമയത്തില്‍ 73.15 രൂപയായി. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വില എത്തിയതാണ് രൂപയ്ക്ക് നേട്ടമായത്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 76.72 ഡോളര്‍ എന്ന നിലയിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. രൂപയുടെ വില ഉയരാനുളള സാധ്യതയാണ് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
രൂപയുടെ മൂല്യം ഉയരുന്നു
By
October 24, 2018 1:32 pm