Kerala

രവിപുരത്തേക്കല്ല..! രഹന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടത്തേക്ക്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണയോടെ മല കയറി വിവാദത്തിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ട്രാന്‍സ്ഫര്‍ ചെയ്തത് രവിപുരത്തേക്കല്ല പാലാരിവട്ടം ഓഫീസിലേക്കാണ്.

കൊച്ചിബോട്ട് ജെട്ടി ശാഖയില്‍ ടെലിഫോണ്‍ മെക്കാനിക്കായി ജോലിനോക്കിവരികയായിരുന്ന രഹനയെ രവിപുരത്തേയ്ക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഹനയും സ്ഥലം മാറ്റം സ്ഥിരീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

എന്നാല്‍ രാമപുരത്തേയ്ക്കല്ല കൊച്ചിയിലെ പാലാരിവട്ടം ബി.എസ്.എന്‍.എല്‍ എക്‌സ്ചേഞ്ചിലേക്കാണ് സ്ഥലം മാറ്റിയതെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇന്ന് തന്നെ ഇവിടെ എത്തി ചാര്‍ജ്ജ് ഏറ്റെടുക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ ബി.എസ്.എന്‍.എല്ലിന്റെ വെബ്‌സൈറ്റുകളില്‍ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രഹന ഫാത്തിമയ്‌ക്കെതിരെ അധികൃതര്‍ നടപടി എടുത്തത്. എന്നാല്‍ നടപടിയെ രഹന നിസാരമായി കണ്ടതുകൊണ്ടാകാം പാലാരിവട്ടത്തേക്ക് വീണ്ടും സ്ഥലം മാറ്റിയതെന്നാണ് സൂചന.

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നെന്നും ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ് എന്നും സ്ഥലം മാറ്റത്തെ നിസാരവല്‍ക്കരിച്ച് രഹന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top