ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് അശോക് ഭൂഷണിന്റേതുമാണ് വിധി. മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്കാരമാകാമെന്നും 1994ല്‍ സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ മുസ്ലീം സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, മൂന്നംഗ ബെഞ്ചില്‍ രണ്ടു വ്യത്യസ്ത വിധികളാണ് വന്നിരിക്കുന്നത്. ബെഞ്ചിലെ മറ്റൊരംഗമായ ജസറ്റീസ് അബ്ദുള്‍ നസീര്‍ ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചു. ഈ കേസ് വിപുലമായ ബെഞ്ചിന് വിടാമായിരുന്നു എന്നാണ് അബ്ദുള്‍ നസീര്‍ നിരീക്ഷിച്ചത്. ഈ വിഷയത്തില്‍ ഭരണാഘടനാ ബെഞ്ചായിരുന്നു വിധിപറയേണ്ടിയിരുന്നതെന്നും മുസ്ലീം സുമദായത്തിന്റെ മതാചരത്തിന്റെ പ്രശ്നമായതിനാല്‍ അതായിരുന്നു കൂടുതല്‍ ഉചിതമെന്നും അദ്ദേഹം നിരീക്ഷിച്ചു.