Kerala

മലയാളികള്‍ക്ക് ഇത് അഭിമാനനിമിഷം; റഫാല്‍ യുദ്ധവിമാനം ആദ്യം പറത്തി കണ്ണൂര്‍ സ്വദേശി

ന്യൂഡല്‍ഹി: ഇത് മലയാളികളുടെ അഭിമാന നിമിഷം, റഫാല്‍ യുദ്ധവിമാനം ആദ്യം പറത്തി കണ്ണൂര്‍ സ്വദേശി രഘുനാഥ് നമ്പ്യാര്‍. വ്യാഴാഴ്ച ഫ്രാന്‍സില്‍ വെച്ചാണ് ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ മലായാളികള്‍ക്ക് അഭിമാനമായി റഫാല്‍ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തിയത്.

ഇന്ത്യ ദസോള്‍ട്ടില്‍ നിന്നും വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായാണ് നമ്പ്യാര്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിലെത്തിയത്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയ്ക്കുവെണ്ടി നിര്‍മ്മിച്ച വിമാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനുവേണ്ടിയായിരുന്നു പരീക്ഷണ പറക്കല്‍.

ഖഡക്വാസ്ല നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി 1980-ല്‍ വ്യോമസേനയിലെത്തിയ രഘുനാഥ് നമ്പ്യാര്‍ ഏറ്റവും കൂടുതല്‍ സമയം ‘മിറാഷ് 2000’ വിമാനം പറത്തിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ടൈഗര്‍ഹില്ലിലെ വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ ഇദ്ദേഹം അതിവിശിഷ്ട സേവാമെഡല്‍, വായുസേനാ മെഡല്‍, കാര്‍ഗില്‍ യുദ്ധത്തിലെ ധീരതയ്ക്കുള്ള പ്രത്യേക മെഡല്‍, ബാര്‍ ടു ദി വായു സേന മെഡല്‍ എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top