ന്യൂഡല്‍ഹിയിലെ ജെഎന്‍യു സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയിച്ചത് ഇടതുപക്ഷം. കേന്ദ്രപാനലിലെ നാല് സീറ്റുകളിലും ഇടത് ഐക്യസ്ഥാനാര്ത്ഥികള് വിജയിച്ചു.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി എന്‍ സായ് ബാലാജി, വൈസ് പ്രസിഡന്റായി സരിക ചൗധരി, ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍, ജോയിന്റ് സെക്രട്ടറിയായി അമൃത ജയദീപ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷസഖ്യത്തിന്റെ പേരിലാണ് ഇവരെല്ലാം ജയിച്ചത്.
എബിവിപി എല്ലാ സീറ്റിലും രണ്ടാം സ്ഥാനത്തെത്തി.