കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫാങ്കോ മുളയ്ക്കലിനെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു. ജലന്ധര്‍ രൂപതയില്‍ തനിക്കുള്ള ചുമതലകള്‍ എല്ലാം ഫ്രാങ്കോ മുളയ്ക്കല്‍ സഹായ മെത്രാന്മാര്ക്ക് കൈമാറി. ഫാദര്‍ മാത്യൂ കോക്കണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇതിനിടെ വത്തിക്കാനില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയുണ്ടാകുമെന്നും സൂചനകളുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി
By
September 15, 2018 11:32 am