Breaking News

ഫിലിപ്പീന്‍സിനെ വിറപ്പിച്ച് മാങ്ഘുട്ട് ചുഴലിക്കാറ്റ്; ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജാഗ്രത

യുഎസിനെ ആശങ്കയിലാഴ്ത്തിയ ഫ്ളോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ ലോകത്തെയാകെ വിറപ്പിച്ച് മാങ്ഘുട്ട് ചുഴലിക്കാറ്റ്. അതീവ അപകടകാരിയായ മാങ്ഘുട്ട് ഫിലിപ്പീന്‍സ്,വിയറ്റ്നാം, ചൈന തുടങ്ങി തെക്കുകിഴക്കന്‍ എഷ്യയെയാകെ വിറപ്പിച്ചുകൊണ്ടാണ് വരുന്നത്. മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ് നാളെയോടെ ഫിലിപ്പീന്‍സിലെ ലുസാന്‍ ദ്വീപില്‍ വീശിത്തുടങ്ങും.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാറ്റുവീശിയേക്കാം. 900 കിലോമീറ്റര്‍ ചുറ്റളവുള്ള മാങ്ഘുട്ട് അപകടത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന കാറ്റഗറി അഞ്ചിലാണ്. 285 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റിന് കരയിലേക്കടുക്കുന്തോറും വേഗത കുറയാനും കൂടാനും സാധ്യതയുണ്ട്.

കുറഞ്ഞത് അന്‍പത് ലക്ഷത്തിലേറെ പേരെ ബാധിക്കുന്നതിനാല്‍ ഫിലിപ്പീന്‍സില്‍ അയിരക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിമാനത്താവളങ്ങള്‍ എല്ലാം അടച്ചു. കാറ്റിനൊപ്പം പേമാരിയും കടല്‍ക്ഷോഭവും മഹാപ്രളയവും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top