ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം നേടിയത്. സ്കോര്‍: 6-3, 7-6, 6-3.
മൂന്നാം യുഎസ് ഓപ്പണ്‍ കിരീടത്തോടെ 14 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ പീറ്റെ സാംപ്രയുടെ റെക്കോര്‍ഡിനൊപ്പമെത്തി ജോക്കോവിച്ച്. 2011, 2015 വര്‍ഷങ്ങളിലാണ് ജോക്കോവിച്ച് മുന്‍പ് യുഎസ് ഓപ്പണ്‍ കിരീടം നേടിയിരുന്നത്.
2009 ല്‍ സെമിയില്‍ റാഫേല്‍ നദാലിനെയും ഫൈനലില്‍ റോജര്‍ ഫെഡററെയും വീഴ്ത്തി യുഎസ് ഓപ്പണ്‍ കിരീടം നേടിയ താരമാണ് ഡെല്‍പോട്രോ. പിന്നീട് തുടര്‍ച്ചയായി പരുക്കിന്റെ പിടിയിലായിരുന്ന ഡെല്‍പോട്രോ കളിയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്.