Kerala

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പില്‍ കേസ്

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്നതുള്‍പ്പെടെയുള്ള പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് കേസ്.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി രാഷ്ട്രിയ-സാംസ്‌കാരിക-സിനിമ മേഖലയിലെയടക്കം നിരവധി പേരാണ് രംഗത്തിറങ്ങിയത്. ജാതി മത രാഷ്ട്രിയ ഭേദമന്യെ കേരളം ഒറ്റക്കെട്ടായി നിന്നപ്പോഴും ചിലര്‍ മാത്രം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ട് ഭീതി പടര്‍ത്തി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം പ്രളയം വന്ന് മൂടിയപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെയും ആവശ്യം.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്നും അത്തരത്തില്‍ ലഭിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഒപ്പം ഇതുസംബന്ധിച്ച എല്ലാ വാര്‍ത്തകള്‍ക്കും തിയ്യതിയും സമയവും കുറിക്കേണ്ടതാണ്. അല്ലാത്തപക്ഷം രക്ഷാപ്രവര്‍ത്തകരുടെ സമയവും ഇതിന് വേണ്ടിവരുന്ന ചിലവും നഷ്ടമാകും. മഹാപ്രളയത്തില്‍ നിന്നും രക്ഷനേടാന്‍ കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളണ്ടേത് അനിവാര്യമായിരിക്കയാണ്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ദുരിതത്തില്‍ കഴിയുന്നവരെ തന്നാലാവും വിധം സഹായിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top