ജനീവ: ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് (80) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു. 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ ഏഴാം സെക്രട്ടറി ജനറലായിരുന്നു നോബേല്‍ ജേതാവായ കോഫി അന്നന്.
1938ല്‍ ഏപ്രില്‍ 8നു ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന് യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ്. 1962ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് യുഎന്നിന്റെ ഭാഗമായത്. പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്നം പരിഹരിക്കുന്നതില്‍ സുപ്രധാന ശ്രമം നടത്തി.