അമല്‍ നീരദ്-ഫഹദ് കൂട്ടുകെട്ടിലെ പുതിയ ചിത്രമായ വരത്തനിലെ ഗാനം പുറത്ത്. പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഈ ഗാനം ഏവര്‍ക്കും പ്രിയങ്കരിയായ നസ്രിയയാണ് പാടിയിരിക്കുന്നത്. ഇപ്പോള്‍ ലിറിക്കല്‍ വീഡിയോയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആസ്വാദകര്‍ക്കായി പുറത്ത് വിട്ടിരിക്കുന്നത്.
ഫഹദിന്റെ ആരാധകരടക്കം എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വരത്തന് നിര്‍മ്മിക്കുന്നത് നസ്രിയയാണെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. വരത്തനില്‍ നസ്രിയ പാടുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഗീത സംവിധായകന് സുഷിന് ശ്യാമും നസ്രിയയ്ക്കൊപ്പം റെക്കോര്‍ഡിങ് സ്ററുഡിയോയില്‍ നിന്നുളള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇതിനു മുമ്പായി അഞ്ജലി മേനോന് ചിത്രമായ ബാംഗ്ലൂര്‍ ഡേയ്സിലും ദുല്‍ഖര്‍-നസ്രിയ ചിത്രം സലാല മൊബൈല്‍സിലും നസ്രിയ പാടിയിരുന്നു. വരത്തന്റെ ഫസ്റ്റ് ലുക്ക് പോസ്റററിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മായാനദിയിലൂടെ പ്രേക്ഷരുടെ മനം കവര്‍ന്ന ഐശ്വര്യലക്ഷ്മിയാണ് വരത്തനില്‍ നായികയായെത്തുന്നത്. ലിറ്റില്‍ സ്വായം പിന്റേസിന്റെ ഛായാഗ്രഹണത്തില്‍ വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 27 ന് തിയേറ്ററുകളിലെത്തും.