അതീവ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന കരുണാനിധിയെ ഇന്നുച്ചയ്ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു.
തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് അറിയിക്കുന്നത്.
ഡിഎംകെ പ്രവര്‍ത്തകര്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാവേരി ആശുപത്രിയുടെ മുമ്പില്‍ തടിച്ചു കൂടിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ കരുണാനിധിയെ ഒന്നൊന്നായി സന്ദര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത് കൊണ്ടാണെന്ന് അണികള്‍ കരുതുന്നു. തമിഴ്നാട്ടിലെ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.