പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ‘ഒരു ഇന്ത്യ, ഒറ്റ തെരഞ്ഞെടുപ്പ്’ ആശയത്തിന് പിന്തുണയുമായി നടന് രജനീകാന്ത്. ഒറ്റ തെരഞ്ഞെടുപ്പ് എന്നതു നല്ല ആശയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പണവും സമയവും ലാഭിക്കുന്ന നടപടിയാകും ഇതെന്നും ചെന്നൈയില്‍ രജനീകാന്ത് പറഞ്ഞു.
തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ ആശയത്തോട് വിയോജിച്ച് നില്‍ക്കുമ്പോഴാണ് രജനീകാന്ത് പരസ്യ പിന്തുണയുമായെത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും രജനീകാന്ത് പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനും തന്റെ പാര്‍ട്ടിയും മത്സരിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.