Kerala

സ്വപ്നഫൈനലിന് മണിക്കൂറുകള്‍ മാത്രം; വരച്ച വരയിലിരുന്ന് ഫുട്‌ബോള്‍ താരങ്ങള്‍

കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ തങ്ങളില്ലാത്ത ഫൈനല്‍ മത്സരമായതിനാലാവണം, മെസിയും നെയ്മറുമടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലെ ക്യാന്‍വാസുകളിലാണ്. കളിക്കളത്തിലെ താരങ്ങളായ ലയണല്‍ മെസിയും റൊണാള്‍ഡീഞ്ഞ്യോയും നെയ്മറും കാരിക്കേച്ചര്‍ രൂപത്തിലാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലിരിക്കുന്നത്.

വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാക്കളും പ്രശസ്ത കാരിക്കേച്ചറിസ്റ്റുകളുമായ രാമചന്ദ്രബാബുവും തോമസ് ആന്റണിയും വരച്ച ചിത്രങ്ങളാണ് ദര്‍ബാര്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് നടന്ന സ്‌ളൈഡ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. കലാധ്യാപകരുടെ സംഘടനയായ ടീച്ച് ആര്‍ട്ട് കൊച്ചിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പെയിന്റിങ്ങ് പ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി ഒരുക്കിയത്. കായിക താരങ്ങള്‍ക്ക് ഒപ്പം രാഷ്ട്രീയ, സാംസ്‌ക്കാരിക നായകരുടെ കാരിക്കേച്ചറുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്ന് രചനയുടെ അനുഭവങ്ങള്‍ ഇരുവരും പങ്കിടുന്ന സംവാദവും നടക്കും. കാരിക്കേച്ചറിസ്റ്റ് ബി.സജ്ജീവ് പരിപാടിയുടെ മോഡറേറ്ററായി. കോട്ടയ്ക്കല്‍ സ്വദേശിയായ രാമചന്ദ്രബാബു, ദുബായില്‍ ഗള്‍ഫ് ന്യൂസ് ദിനപ്പത്രത്തില്‍ സീനിയര്‍ ഇലെസ് ട്രേറ്ററ്റാണ്. കോട്ടയം സ്വദേശി തോമസ് ആന്റണി കൊച്ചിയില്‍ മെട്രോ വാര്‍ത്തയില്‍ എക്‌സിക്യുട്ടീവ് ആര്‍ട്ടിസ്റ്റാണ്. പെയിന്റിങ്ങ് പ്രദര്‍ശനത്തിന് ഇന്ന് സമാപനമാകും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top