പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്കി. ഈ മാസം 19-ന് സര്‍വകക്ഷി സംഘവുമായി പ്രധാനമന്ത്രിയെ കാണാനാണ് അനുമതി കിട്ടിയിരിക്കുന്നത്. പ്രതിപക്ഷനേതാവും ബിജെപിയടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളും സര്‍വകക്ഷി സംഘത്തില്‍ ഉണ്ടായേക്കും. റേഷന്‍ വിതരണത്തിലെ പ്രശ്നങ്ങളടക്കം പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും.
മുമ്പ് നാല് തവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.