കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 35 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ അറബിക്കടലിന്റെ മധ്യം, തെക്കുപടിഞ്ഞാറ്, വടക്കു ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യബന്ധത്തിന് പോകരുതെന്നും അടുത്ത 24 മണിക്കൂറില്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)