ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ നടപടിയെടുത്തു. സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. യുവതിയെ വൈദികര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക പീഡന ആരോപണം; ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി
By
June 28, 2018 11:22 am