Kerala

ജര്‍മ്മന്‍ ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടറും

കണ്ണൂര്‍: കണ്ണൂരിലെ ജര്‍മനി ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടറും രംഗത്ത്. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജര്‍മന്‍ ആരാധകരെ ട്രോളിക്കൊണ്ടും ഫ്‌ളക്‌സുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശിച്ചും കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ 2-0ന് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മനിക്കുവേണ്ടി കണ്ണൂരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഓര്‍മിപ്പിച്ച് കളക്ടര്‍ പോസ്റ്റ് ചെയ്തത്. ‘കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നായിരുന്നു കളക്ടര്‍ കുറിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top