കൊച്ചി: ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് വേദിയാവാനൊരുങ്ങി കൊച്ചി. അടുത്ത മാസം 24 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ലാലിഗ അംബാസിഡറും മുന്‍ സ്പാനിഷ് താരവുമായ ഫെര്‍ണാണ്ടോ മോറിന്റസാണ് കൊച്ചിയില്‍ ടൂര്‍ണമെന്റ് പ്രഖ്യാപനം നടത്തിയത്.
ഐ.എസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്, ലാ ലിഗയിലെ ജിറോണ എഫ്.സി, ഓസ്ട്രലിയന്‍ ലീഗിലെ (എ ലീഗ്) മെല്‍ബണ്‍ സിറ്റി എഫ്.സി എന്നീ ടീമുകള്‍ അഞ്ചു ദിവസത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കും
ജൂലൈ 24 മുതല്‍ 28 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 275 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്