പോലീസിലെ ദാസ്യപ്പണി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്കിയ മറുപടി പൊലീസിലെ ദാസ്യപ്പണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദാസ്യപ്പണിക്കെതിരെ ശക്തമായി നടപടിയെടുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പൊലീസിലെ ഇത്തരം നിലപാടുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് അന്വേഷണത്തില്‍ കാലതാമസം വരുത്തി കേസ് ഇല്ലാതാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.