തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്തെ ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 82 പൈസയുമായി വര്‍ധിച്ചു. തിരുവനന്തപുരത്തെ ഇന്ധനവില നിരക്കാണിത്.
രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ദ്ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂടാന്‍ കാരണം. നാല് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ് ക്രൂഡോയില്‍ വില.
കൊച്ചിയില്‍ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 71 രൂപ 61 പൈസയിലുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 71 രൂപ 87 പൈസയുമാണ് വില.