ഷവോമി ‘S’ സീരീസിലെ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എസ് സീരീസിന്റേതെന്നു കരുതുന്ന ടീസര്‍ കമ്പനി പുറത്ത് വിട്ടതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടാണ്. ടീസറിന്റെ മുകളില്‍ വലതു ഭാഗത്തായി mi ലോഗോയും ‘S’ എന്ന അക്ഷരവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരുപാട് നാളായി സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഷവോമിയുടെ ഈ മോഡല്‍ കഴിഞ്ഞ ദിവസം ചെക്ക് റിപബ്ലിക്കിലെ മീ സ്റ്റോറില്‍ കണ്ടതും ഈ വാര്‍ത്തക്ക് ബലമേകുന്നു. ‘S’ എന്ന അക്ഷരം ഒഴികേ പുതിയ മോഡലുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല.
മികച്ച ഫീച്ചേഴ്സോടെയാകും റെഡ്മി S2 എത്തുക. പുറത്തു വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 18:9 ആസ്പെക്ട് റേഷ്യോയിലെ 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുളളത്. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 625 ടീഇ, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയുമുണ്ട്.
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി+5എംപി ഡ്യുവല്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ്. 4205 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലായിരിക്കും ഫോണ്‍ റണ്‍ ചെയ്യുന്നത്. 11,700 രൂപയ്ക്കായിരിക്കും ഫോണ്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.