വ്യാഴാഴ്ച ഓഹരിവിപണി തിളക്കമറ്റ പ്രകടനമാണ് പ്രകടിപ്പിച്ചത്. ഐടി ഫാര്‍മ്മ ഓഹരികളുടെ വിലയിടിവ് സെന്‍സെക്സിലും നിഫ്റ്റിയിലും പ്രതികൂലമായി പ്രതിഫലിച്ചു.
സെന്‍സെക്സ് 73.28 പോയിന്റ് നഷ്ടത്തില്‍ 35,103 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 38.40 പോയിന്റ് കുറഞ്ഞ് 10,679ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിഫ്റ്റി ഐടി ഇന്‍ഡക്സ് ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. എച്ച്സിഎല്‍ ടെക്നോളജീസ്, മൈന്‍ഡ് ട്രീ ഓഹരികള്‍ക്ക് വില കുറഞ്ഞതാണ് ഐടി ഇന്‍ഡക്സിലും പ്രതിഫലിച്ചത്.
ഇന്ന് നടക്കാനിരിക്കുന്ന യുഎസ്- ചൈന വ്യാപാര കരാര്‍ ചര്‍ച്ചയിലാണ് ഇനി വിപണി പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ മെയ് 12ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ് ഫലവും വിപണിക്ക് നിര്‍ണായകമാവും. 2019ല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായിരിക്കും കര്‍ണാടക തെരഞ്ഞെടുപ്പെന്ന് ഒരു വിഭാഗം നിക്ഷേപകര്‍ വിലയിരുത്തുന്നുണ്ട്.
ഇന്‍ഡിഗോയുടെ ഓപ്പറേറ്റിങ് കമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ കമ്പനിയുടെ ലാഭത്തില്‍ 73 ശതമാനം കുറവ് വന്നതാണ് നിക്ഷേപകര്‍ ഓഹരികള്‍ കയ്യൊഴിഞ്ഞത്.
നിഫ്റ്റി ഇന്‍ഡക്സില്‍ സണ്‍ ഫാര്‍മ്മ, ഭാരതി ഇന്‍ഫ്രാടെല്‍, ടാറ്റാ സ്റ്റീല്‍, എന്‍ടിപിസി, ആക്സിസ് ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കിയതായി കാണാം.