ജിഎസ്ടി ആദ്യമായി നടപ്പാക്കിയപ്പോള്‍ ഉണ്ടായിരുന്ന ആശയക്കുഴപ്പം നീങ്ങിയതോടെ വരുമാനം ഒരു ലക്ഷം കോടി കടന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രിലില്‍ ജിഎസ്ടി വരുമാനം 1,03,458 കോടി രൂപയാണ് ഉയര്‍ന്നത്. ഇതില്‍ കേന്ദ്ര ജിഎസ്ടിയായി 18,652 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 25,704 കോടി രൂപയും ലഭിച്ചു. ഇതാദ്യമായാണ് ജിഎസ്ടി ഒരു ലക്ഷം കോടി കടക്കുന്നത്.