താരനിര കൊണ്ട് കല്ല്യാണ്‍ ജ്വല്ലേഴ്സ്, അംബാസിഡര്‍മാരെ അവതരിപ്പിച്ച് ശ്രദ്ധേയമാവുന്നു. പ്രമുഖ ബോളിവുഡ് താരം കത്രീന കൈഫ് ഇനിമുതല്‍ കമ്പനിയുടെ ആഗോള അംബാസിഡറായി പ്രവര്‍ത്തിക്കും.
അമിതാഭ് ബച്ചന്, ജയാ ബച്ചന്, നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ അംബാസിഡര്‍മാരാണ്.
ഉപഭോക്താക്കള്‍ക്കിടയില്‍ കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പ്രചാരം വര്‍ധിപ്പിക്കാനും വില്‍പ്പന കൂട്ടാനുമാണ് വ്യത്യസ്ത ബ്രാന്റ് അംബാസിഡര്‍മാരെ നിയമിച്ചിരിക്കുന്നത്.
കല്ല്യാണിന്റെ സ്വര്‍ണ വജ്രാഭരണ ശേഖരത്തിന്റെ പ്രചാരണത്തിന് കത്രീന നേതൃത്വം നല്‍കുമെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ് കല്ല്യാണരാമന്‍ പറഞ്ഞു.
ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും ഷോറൂമുകളിലെ ജനസമ്പര്‍ക്ക പ്രചാരണ പദ്ധതികളില്‍ കത്രീന പങ്കെടുക്കും.