ന്യൂഡൽഹി: കല്യാണിന് 1750 കോടിയുടെ ഓഹരി വില്പനയ്ക്ക് അനുമതി. പൊതുവിപണിയിലെ ആദ്യ ഓഹരി വില്പന വിറ്റഴിക്കൽ വഴി 1750 കോടി രൂപ സമാഹരിക്കാനാണ് കല്യാൺ ജ്വല്ലേഴ്സിന് വിപണി നിയന്ത്രണ ഏജൻസി സെബിയുടെ അനുമതി. ആയിരം കോടി രൂപയുടെ പുതിയ ഓഹരിയും ഓഫ് സെയിൽ രീതിയിൽ 750 കോടിയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫ് സെയിൽ രീതിയിൽ പ്രൊമോട്ടർ ടി എസ് കല്യാണരാമൻ 250 കോടിയുടെയും ഹൈഡൽ ഇൻവെസ്റ്റ്മെൻറ് 500 കോടിയുടെയും ഓഹരി വിറ്റഴിക്കും. കല്യാണിന് ഇന്ത്യയിൽ 107 ഷോറൂമുകളും വിദേശ രാജ്യങ്ങളിൽ 30 ഷോറൂമുകളും ആണുള്ളത്.
കല്യാണിന് 1750 കോടിയുടെ ഓഹരി വില്പനയ്ക്ക് അനുമതി
By
October 20, 2020 12:53 pm