മൂന്നാറിന്റെ മഞ്ഞ് വീണ കയറ്റിറക്കത്തിലൂടെ ഒരു ബൈക്ക് ട്രിപ്പ് ഏതൊരാളുടെയും സ്വപ്നമാണ്. അത്തരമൊരു ഫീലാണ് ‘തൊബാമ’ എന്ന ചിത്രത്തിലെ ‘പായുന്ന മേലെ’ എന്ന ഗാനം നല്‍കുന്നത്.
തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും അല്‍ഫോണ്‍സ് പുത്രനും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ആണ് തൊബാമ. നവാഗതനായ മൊഹ്സിന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷറഫുദ്ദീന്, സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്സിനും ചേര്‍ന്നാണ്. സുനോജ് വേലായുധന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷിനോസ് റഹ്മാന്, രാജേഷ് മുരുഗേസന്റേതാണ് സംഗീതം.