Entertainment

ഈറന്‍മാറും ഓമല്‍ തളിരിലമേലേ….

ശ്രേയാ ഘോഷാലിന്റെ മാസ്മരിക ശബ്ദത്തില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍. ഒപ്പം ബിജിപാലിന്റെ സംഗീതവും കൂടിയായപ്പോള്‍ അങ്കിളിലെ ‘ഈറന്‍ മാറും ഓമല്‍ തളിരിലമേലേ കാനന ശലഭം ഉണര്‍ന്നെഴുന്നേല്‍ക്കുന്നു എന്ന ഗാനം ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കും.

റഫീഖ് അഹമ്മദിന്റെ കാനന കാവ്യ സങ്കല്‍പ്പങ്ങള്‍, കാടിന്റെ പശ്ചാത്തലം തുടിക്കുന്ന ബിജിപാലിന്റെ ഈണം പാട്ടിനെ വേറിട്ട തലത്തിലെത്തിക്കുന്നുണ്ട്. മലയാളിയുടെ മനസ്സില്‍ ഇടംനേടി, മധുര ശബ്ദവും ഭാഷയുടെ തനിമയും കൊണ്ട് നമുക്കത്ഭുതമായി മാറിയ ശ്രേയ ഈ പാട്ടിന്റെ ആത്മാവായി. അങ്കിളായി അഭിനയിക്കുന്ന മമ്മൂട്ടിയും നടി കാര്‍ത്തിക മുരളീധരന്റേയും കാനന യാത്ര പാട്ടിന്റെ വരികള്‍ക്ക് അര്‍ത്ഥവത്താണ്. ഗിരീഷ് ദാമോദരനാണ് അങ്കിളിന്റെ സംവിധായകന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top