നഴ്സുമാര്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ യുഎന്‍എ പ്രതിനിധികളുമായി ലേബര്‍ കമ്മീഷണര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും.
നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് യുഎന്‍എ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യം. കൂടാതെ ചേര്‍ത്തല കെവിഎമ്മിലെ സമരം അവസാനിപ്പിക്കാന്‍ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറയുന്നു.
ഈ മാസം 24നു ചേര്‍ത്തലയില്‍നിന്നു തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നതിനും യുഎന്‍എ ആഹ്വാനം നല്‍കിയിട്ടുണ്ട്.