Home app

രോഗികളെ ദുരിതക്കയത്തിലേക്ക് തള്ളി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക്

രോഗികളെ ദുരിതക്കയത്തിലേക്ക് തള്ളി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക്. സ്‌പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചാണ് നിലവില്‍ ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. നോട്ടിസ് പോലും നല്‍കാതെയാണു സമരം പ്രഖ്യാപിച്ചത്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്. സമരം നിര്‍ത്തിവന്നാല്‍ മാത്രമേ ചര്‍ച്ച നടത്തൂ. ഡോക്ടര്‍മാര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒരു മുന്നറിയിപ്പുമില്ലാതെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടര്‍മാരുമായി ചര്‍ച്ചയുള്ളൂവെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അന്യയമായി പണിമുടക്ക് നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒരുപാട് പേര്‍ക്ക് സഹായകമാകുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയെ ഡോക്ടര്‍മാര്‍ തകര്‍ക്കരുത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്. ഡോക്ടര്‍മാരോട് കൂടി ആലോചിക്കുകയും ചെയ്തിരുന്നു. ഒ.പി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറ് മണി വരെ ആക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന് മുന്പ് നോട്ടീസ് നല്‍കണമായിരുന്നു. അതിന് പോലും തയ്യാറാവാതെ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത് ശരിയല്ല.

പ്രൊബേഷന്‍ കാലയളവിലുള്ള ഡോക്ടര്‍മാരെ സമരത്തിന് നിര്‍ബന്ധിക്കരുത്. പ്രൊബേഷന്‍ സമയത്ത് സമരം ചെയ്യുന്നവരെ പിരിച്ചുവിടാന്‍ കേരള സര്‍വീസ് ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ആരോടും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഏത് പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും ശൈലജ വ്യക്തമാക്കി.

നടപടിയെടുത്താല്‍ കൂട്ട രാജിക്കൊരുങ്ങും എന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി. അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. ഒ.പി സമയം വൈകിട്ട് ആറ് വരെയാക്കിയത് പിന്‍വലിക്കണം, ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

4300ഓളം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സാധാരണക്കാരായ രോഗികളെയാണ് കൂടുതലും ബാധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top