കൊല്‍ക്കത്ത: ഇരുപത്തിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍. 1994ല്‍ കട്ടക്കില്‍ വച്ചാണ് കേരളവും ബംഗാളും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനായിരുന്നു ജയം.
എന്നാല്‍ ഇക്കുറി കൂടുതല്‍ കരത്തരാണ് ടീം കേരള. ശക്തരായ മിസോറാമിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലില്‍ എത്തിയിരിക്കുന്നത്. അതേസമയം കര്‍ണാടകത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചാണ് ബംഗാള്‍ ഫൈനലിലെത്തിയത്.
അഞ്ചു വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്. 2013ല്‍ നടന്ന ഫൈനലില്‍ സര്‍വീസസ് ആതിഥേയരായ കേരളത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചാണ് കപ്പടിച്ചത്.
സന്തോഷ് ട്രോഫിയില്‍ ഇത് കേരളത്തിന്റെ പതിനാലാം ഫൈനലാണ്. അഞ്ചു തവണ കപ്പടിച്ചപ്പോള്‍ എട്ടു തവണ റണ്ണറപ്പുകളായി. 1973, 91, 92, 2000, 2004 വര്‍ഷങ്ങളിലായിരുന്നു.കേരളം ചാമ്പ്യന്മാരായത്. 1987, 88, 89, 90, 93, 99, 2002, 2012 വര്‍ഷങ്ങളിലാണ് കേരളം റണ്ണറപ്പുകളായത്.