Home app

ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങി

കേംബ്രിഡ്ജ്: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനും ചിന്തകനുമായ സ്റ്റീഫന്‍ ഹോക്കിങ് നാഡീകോശങ്ങളെ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ അസുഖബാധിതനായിരുന്നു. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലുടെയാണ് മരണവാര്‍ത്ത അറിയിച്ചത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗം ബാധിച്ച് 21 വയസുമുതല്‍ വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം.

‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)’ എന്ന ഗ്രന്ഥത്തിലൂടെ ലോകപ്രശസ്തനായി. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സിന്റെയും ഇസബെല്‍ ഹോക്കിന്‍സിന്റെയും മകനായി 1942 ജനുവരി എട്ടിനായിരുന്നു സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 17-ആം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. പിന്നീട് കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത ശാസ്ത്രത്തിന് വേണ്ടി ജീവിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top