Ernakulam

കുമ്പളം വീപ്പ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ചുരുളഴിയുന്നു. മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്തത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണെന്ന് പോലീസ് കണ്ടെത്തി. വീപ്പയ്ക്കുള്ളിലുണ്ടായിരുന്ന മൃതദേഹം ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ശകുന്തളുടെയുടെ മകളുമായി അടുപ്പത്തിലായിരുന്നു സജിത്ത്. ഇരുവരുടേയും ബന്ധം ശകുന്തള ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ഉണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരേയും പോലീസ് തിരിച്ചറിഞ്ഞു.

എന്നാല്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തിയതിന് പിന്നാലെ സജിത്ത് ആത്മഹത്യ ചെയ്തു. മയക്കുമരുന്ന് ഇടപാടുകാര്‍ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്‌സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിച്ച് വരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top