കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചിനെ സമീപിക്കുന്നത്. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പില്‍ നല്‍കും.
സിംഗിള്‍ ബഞ്ചിന്റേത് അപക്വമായ തീരുമാനമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസെടുക്കാന്‍ സിബിഐ ഡയറക്ടറിനോട് നിര്‍ദ്ദേശിക്കാന്‍ സിംഗിള്‍ ബഞ്ചിന് അധികാരം ഇല്ലെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന വാദം.