ലോകമെമ്പാടുമുളള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജുറാസിക് വേള്‍ഡ് രണ്ടാം ഭാഗത്തിന്റെ ട്രെയിലറെത്തി. ജുറാസിക് വേള്‍ഡ് ഫാലന് കിങ്ഡം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ജുറാസിക് പാര്‍ക്ക് സീരിസിലെ അഞ്ചാമത്തെ ചിത്രമായാണ് ഫാലന് കിങ്ഡം എത്തുന്നത്. ദി ഇംപോസിബിള്‍, ഓര്‍ഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയോനയാണ് സംവിധാനം.
ജുറാസിക് വേള്‍ഡ് ഒന്നാം ഭാഗത്തില്‍ പാര്‍ക്കിന്റെ തകര്ച്ചയായിരുന്നെങ്കില് രണ്ടാം ഭാഗം വീണ്ടെടുപ്പാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ആദ്യഭാഗത്തില്‍ അണിനിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോവല്‍ തുടങ്ങിയവരാണ് രണ്ടാമത്തെ ചിത്രത്തിലുളളത്. ഒന്നാം ഭാഗത്തില്‍ പ്രധാന വേഷത്തിലെത്തിയ ക്രിസ്പാറ്റ് തന്നെയാണ് നായകന്. ആദ്യഭാഗത്തില്‍ പാര്‍ക്കിന്റെ ഉടമസ്ഥനായെത്തിയ ഇന്ത്യന്‍ താരം ഇര്ഫാന് ഖാന് പുതിയ ചിത്രത്തിലില്ല എന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്.
മികച്ച പശ്ചാത്തല സംഗീതവും ആകാക്ഷ ജനിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമെല്ലാം ഉള്‍പ്പെട്ട ട്രെയിലര്‍ പ്രതീക്ഷ നല്കുന്നവയാണ്. അടുത്ത വര്‍ഷം ജൂണ്‍ 22നാണ് ചിത്രത്തിന്റെ റിലീസ്.