നീരജ് മാധവ് നായകനായി എത്തുന്ന കോമഡി ചിത്രം പൈപ്പിന് ചുവട്ടിലെ പ്രണയത്തിലെ ആദ്യം ഗാനം യൂ ട്യൂബില്‍ ട്രെന്റിങ്ങാവുന്നു.ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടു കഴിഞ്ഞത്.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാലാണ് ഈണം നല്‍കിയിരിക്കുന്നത്.ബിജിപാലും ആന്‍ അമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കേരളപ്പിറവി ദിനത്തില്‍ പുറത്തുവന്നു എന്ന സവിശേഷതയും ഈ ഗാനത്തിനുണ്ട്. നവാഗത സംവിധായകന് ഡോമിന് ഡിസില്‍വെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റേബ മോണിക്ക ജോണ്‍ നായികയായി എത്തുന്നു.
ഒരു ദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ ജീവത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. അജു വര്‍ഗീസ്, സുധീഷ് കോപ്പ, ശരത്, ധര്മജന് ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തും.