മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്.എ.ജിയുടെ അധികാരം എന്താണെന്ന് ഭരണഘടന വായിച്ചാല്‍ മനസിലാവുമെന്നും എ.ജിയുടെ ഓഫീസ് ഭരണഘടനാ സ്ഥാപനമാണെന്നും ഭരണഘടനയ്ക്ക് മുകളില്‍ ആര് എന്ത് പറഞ്ഞാലും അംഗീകരിച്ചു കൊടുക്കുന്ന പ്രശ്നമില്ലെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരും എ.ജിയും തമ്മിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമാണ്.എ.ജിയുടെ ഓഫീസ് സ്വതന്ത്രമായ സ്ഥാപനമാണ്. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. അഭിഭാഷകരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടതോ എ.ജിയുടെ അധികാരങ്ങളെ കുറിച്ചോ ഭരണഘടനാ വകുപ്പുകള്‍ സാവധാനം വായിച്ചു നോക്കിയാല്‍ മനസിലാവുവെന്നും കാനം പറഞ്ഞു.