അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കുന്ന കാറുകളില്‍ സുരക്ഷാ സംവിധാനം നിര്‍ബന്ധമാക്കണമെന്ന നിര്ദേശമവുമായി കേന്ദ്ര ഗതാഗതമന്ത്രാലയം. എയര്‍ബാഗ്, സ്പീഡ് അലെര്‍ട്ട്, പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ നിര്‍ബന്ധമാക്കണമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.. ഇത് സംബന്ധിച്ച് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ വാഹനം 80 കിലോമീറ്ററിനു മുകളില്‍ എത്തുമ്പോള്‍ സ്പീഡ് റിമൈന്‍ഡര്‍ മുന്നറിയിപ്പ് നല്‍കും. നിലവില്‍ ആഡംബര വാഹനങ്ങളില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. അമിതവേഗത മൂലം ഒരു വര്‍ഷം ആയിരക്കണക്കിനുപേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)