Home app

യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് സുരേഷ്‌ഗോപി

ഗായകന്‍ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് രാജ്യസഭാ എം.പിയും നടനുമായ സുരേഷ്‌ഗോപി. ആരുടേയും വക്താവായല്ല തന്റെ വ്യക്തിപരമായ നിലപാടാണിത്, ഇതിന്റെ പേരില്‍ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,യേശുദാസിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ക്ഷേത്ര ഭരണസമിതിയോഗം ഇന്ന് തീരുമാനമെടുക്കും. വിജയദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിന് അവസരം നല്‍കണമെന്ന് യേശുദാസ് കത്ത് നല്‍കിയിരുന്നു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും യേശുദാസ് കത്തില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ, വിശ്വാസികളായ എല്ലാവര്‍ക്കുംക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന്ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. യേശുദാസിന്റെ ആവശ്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തില്‍ ക്ഷേത്രം ട്രസ്റ്റുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top