ആശങ്കകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവില്‍ ഏവരേയുംഅമ്പരപ്പിച്ചു കൊണ്ട് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിനെ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് യു.എ.ലത്തീഫിനെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷത്തെ കരുനീക്കത്തിനൊടുവില്‍ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ലത്തീഫിനെ പറഞ്ഞു മോഹിപ്പിച്ചു എന്ന കാരണത്താല്‍ ഖാദര്‍ വഹിച്ചിരുന്ന മലപ്പുറം ജില്ലാ സെക്രട്ടറി പദം ലത്തീഫിന് നല്കി.
നാടകീയ സ്ഥാനാര്‍ഥി പ്രഖ്യാപനം ; വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍
By
September 18, 2017 5:38 am